അനുബന്ധ വാര്‍ത്തകള്‍
- പരാജയമറിയാതെ 36 മത്സരങ്ങൾ, ആരാധകരെ ത്രസിപ്പിച്ച് മെസ്സിപ്പട
- ഫിഫ ലോകകപ്പ്: അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നെല്ലാം?
- പരിശീലന മത്സരത്തില്‍ തീയായി അര്‍ജന്റീന; യുഎഇയെ തോല്‍പ്പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളിന്
- ഡിമരിയയും ഡിബാലയും ടീമിൽ, ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിനെ പ്രഖ്യാപിച്ചു
- അർജൻ്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിൻ്റെ പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും
26 അംഗ ടീമിൽ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാത്തവരും, അർജൻ്റൈൻ ടീമിൽ ഇനിയും മാറ്റങ്ങൾക്ക് സാധ്യത
ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകി പരിശീലകൻ സ്ജലോണി. നിലവിലെ 26 അംഗ സംഘത്തിലെ പല കളിക്കാരും ഫിറ്റ്നസ് വീണ്ടെടുക്കാത്തവരാണെന്ന് കോച്ച് പറയുന്നു. പ്രതിരോധ നിര താരം ക്രിസ്റ്റിയൻ റൊമേരോ, മുന്നേറ്റ നിര താരം നികോളാസ് കോൾസാലെസ്, ഡിബാല,അലസാൻഡ്രോ ഗോമസ് എന്നിവർ ഫിറ്റ്നസ് വീണ്ടെടുത്തുവരികയാണ്.
യുഎഇക്കെതിരായ മത്സരത്തിൽ ഇവർ കളിച്ചിരുന്നുല്ല. സ്ക്വാഡ് ലിസ്റ്റിൽ ഇനിയും തീരുമാനമെടുക്കാൻ സമയമുണ്ട്. അങ്ങനെ വേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കാം. പക്ഷേ അതിന് സാധ്യതയുണ്ട്. യുഎഇക്കെതിരായ മത്സരശേഷം സ്കലോണി പറഞ്ഞു. ഓരോ ടീമുകൾക്കും അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുൻപ് സ്ക്വാഡിൽ മാറ്റം വരുത്താം. നവംബർ 22നാണ് ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം.