ക്രിസ്‌റ്റ്യാനോയുടെ ഹാട്രിക്‌ മികവില്‍ റയല്‍ സെമിയില്‍

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്

മാഡ്രിഡ്‌, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡ് madrid, cristiano ronaldo, real madrid
മാഡ്രിഡ്‌| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (09:36 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍. വൂള്‍ഫ്‌സ്ബര്‍ഗിനെതിരെ ക്രിസ്‌റ്റ്യാനോയുടെ ഹാട്രിക്‌ ഗോള്‍ നേട്ടമാണ്‌ റയലിന്‌ സെമി ഉറപ്പിച്ചത്‌.

സ്വന്തം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണാബുവില്‍ ചൊവ്വാഴ്‌ച രാത്രി നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ റയല്‍ ജയിച്ചത്‌. മൂന്ന്‌ ഗോളും ക്രിസ്‌റ്റ്യാനോയുടെ ബൂട്ടില്‍ നിന്നാണ്‌ പിറന്നത്‌. ഇതോടെ ഈ സീസണില്‍ ക്രിസ്‌റ്റ്യാനോയ്‌ക്ക് 16 ഗോളുകളായി.

ആദ്യപകുതിയുടെ തുടക്കത്തില്‍ രണ്ടുമിനിറ്റിനിടെ ക്രിസ്റ്റിയാനോ നേടിയ രണ്ടു ഗോളുകളാണ് റയലിന് ആത്മവിശ്വാസം പകര്‍ന്നത്. പതിനഞ്ചാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. ഇടവുവിങ്ങില്‍നിന്ന് പന്തുമായി മുന്നേറിയ കാര്‍വജാല്‍ നീട്ടി നല്‍കിയ ക്രോസ് ക്രിസ്റ്റിയാനോയുടെ കാലുകള്‍ക്ക് പാകത്തില്‍ കിട്ടി. വൂള്‍ഫ്‌സ്ബുര്‍ഗ് ഗോളി ഡിഗോ ബെനഗ്ലിയോയെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ ആദ്യവെടിയുതിര്‍ത്തു.

ഒരു മിനിറ്റിനുശേഷം രണ്ടാം ഗോളും വന്നു. റയലിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നായിരുന്നു ഗോള്‍. ടോണി ക്രൂസിന്റെ ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ ഗോളാക്കിമാറ്റി. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ റയല്‍ വൂള്‍ഫ്‌സ്ബര്‍ഗിനെതിരെ തോല്‍വി അറിഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :