ക്രിസ്റ്റിയാനോയുമൊത്ത് അന്തിയുറങ്ങിയിട്ടുണ്ട്; കിടപ്പുമുറിയില്‍ നടന്നത് ‘ മോസ്‌റ്റ് സ്‌പെഷ്യല്‍ ’, മൊറോക്കന്‍ സുന്ദരിയുടെ ചൂടന്‍ വെളിപ്പെടുത്തല്‍

ഐറിന ഷെയ്കുമായുള്ള ബന്ധം തകരാന്‍ കാരണമായത് താരത്തിന്റെ പരസ്‌ത്രീ ബന്ധമാണെന്ന് റിപ്പോര്‍ട്ട്

  ക്രിസ്റ്റിയാനോ റൊണാള്‍ഡോ , ക്രിസ്റ്റിയാനോ റൊണാള്‍ഡോ , റയല്‍ മാഡ്രിഡ് , മൊറോക്കന്‍ സുന്ദരി അമല്‍ സബേര്‍
മൊറോക്ക| jibin| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (22:20 IST)
പോര്‍ച്ചുഗല്‍ താരവും റയല്‍ മാഡ്രിഡിന്റെ കുന്തമുനയുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാമുകിയും റഷ്യന്‍ മോഡലുമായിരുന്ന ഐറിന ഷെയ്കുമായുള്ള ബന്ധം തകരാന്‍ കാരണമായത് താരത്തിന്റെ പരസ്‌ത്രീ ബന്ധമാണെന്ന് റിപ്പോര്‍ട്ട്. വിവാദ വെളിപ്പെടുത്തലുമായി മൊറോക്കന്‍ സുന്ദരി അമല്‍ സബേര്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങളുടെ സത്യാവസ്ഥകള്‍ പുറത്തുവരുന്നത്.

ക്രിസ്റ്റിയാനോയുമായി കിടപ്പറ പങ്കിട്ടുണ്ടെന്നും അതിനുശേഷമാണ് ഐറിന പോര്‍ച്ചുഗല്‍ താരത്തെ ഉപേക്ഷിച്ചു പോയതെന്നും അമല്‍ പറഞ്ഞു. ഒരു സ്പാനിഷ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അമല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റയല്‍ മാഡ്രിഡ് ക്ലബിന്റെ റസ്റ്റോറന്റായ ബാണ്‍ലൂവില്‍ വച്ചാണ് ക്രിസ്‌റ്റിയെ കാണുന്നത്. അല്‍പ്പം മദ്യപിച്ചിരുന്ന തന്നെ ക്രിസ്‌റ്റി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒട്ടും മടികൂടാതെ ആ ക്ഷണം സ്വീകരിച്ച താന്‍ കറുപ്പും ചാരനിറത്തിലുമുള്ള ക്രിസ്‌റ്റിയുടെ വീട്ടില്‍ എത്തുകയായിരുന്നു.

ക്രിസ്‌റ്റിയുടെ കിടപ്പുമുറിയിലേക്കായിരുന്നു ഞങ്ങള്‍ പോയത്. മുറിയില്‍ ഒരു വലിയ ടിവിയും അടുത്തായി ഐറിനയുടെ ഫോട്ടോയും ഉണ്ടായിരുന്നു. പിറന്നാള്‍ പാര്‍ട്ടിക്ക് വാങ്ങിയ വില കൂടിയ ഷാംപെയ്ന്‍ കുടിക്കാന്‍ ക്രിസ്‌റ്റി തന്നെ ക്ഷണിക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും മദ്യപിക്കുകയും കിടപ്പറയില്‍ ആഘോഷിക്കുകയും ചെയ്‌തു. പുലര്‍ച്ചെ 5 മണിവരെ
ആഘോഷത്തിമര്‍പ്പായിരുന്നുവെന്നും അമല്‍ പറഞ്ഞു. പിന്നീട് കുറച്ചു നാള്‍ സോഷ്യല്‍ മീഡിയവഴി ബന്ധമുണ്ടായിരുന്നു. എന്നാല്‍, ക്രിസ്റ്റി തന്നെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഈ ബന്ധമാണോ ഐറിനയുമായുള്ള ബന്ധം തകരാന്‍ കാരണമയതെന്ന് തോന്നുന്നില്ലെന്നും ബ്രണറ്റ് സ്വദേശിയായ ഈ 26കാരി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :