സുവാരസ് നോക്കി നില്‍ക്കെ അത് സംഭവിച്ചു; ഉറുഗ്വെയെ അട്ടിമറിച്ച് വെനിസ്വേല ക്വാർട്ടറിൽ

കവാനിക്ക് അവസാന നിമിഷം ലഭിച്ച സുവർണാവസരം പാഴാക്കുന്നത് അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടിരുന്നത്

ലൂയി സുവാരസ് ,  വെനിസ്വേല , ഉറുഗ്വെ , കോപ്പ അമേരിക്ക
പെൻസിൽവാനിയ| jibin| Last Updated: വെള്ളി, 10 ജൂണ്‍ 2016 (10:31 IST)
സൂപ്പർ താരം ലൂയി സുവാരസില്ലാതെ തുടർച്ചയായ രണ്ടാം മൽസരത്തിനിറങ്ങിയ യുറഗ്വായ് രണ്ടാം മൽസരവും തോറ്റ് ശതാബ്ദി ടൂർണമെന്റിൽനിന്ന് പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ വെനിസ്വേലയാണ് അട്ടിമറിച്ച് ക്വാർട്ടറിൽ പ്രവേശിച്ചത്. റോണ്ടൻ ജിമനസാണ് (36) വിജയികൾക്കായി ഗോൾ നേടിയത്.

സുവാരസ് ഇല്ലാതെ ഇറങ്ങിയിട്ടും ഗോളുകള്‍ അടിക്കാന്‍ ഉറുഗ്വെയ്‌ക്ക് നിരവധി അവസരമുണ്ടായിരുന്നുവെങ്കിലും എല്ലാം പാഴാക്കി സ്വയം തോല്‍‌വി ഇരന്നുവാങ്ങുകയായിരുന്നു. മത്സരത്തിന്‍റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ച അവ ഉറുഗ്വെ എന്ന യുവശക്തിക്ക് മുമ്പിൽ അടിതെറ്റുകയായിരുന്നു.

ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെടുത്ത യുറഗ്വായ്ക്ക് അവയിലൊന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സുവാരസിന്റെ അഭാവത്തിൽ യുറഗ്വായുടെ ആക്രമണം നയിച്ച എഡിസൺ കവാനിക്ക് അവസാന നിമിഷം ലഭിച്ച സുവർണാവസരം പാഴാക്കുന്നത് അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടിരുന്നത്.

ഇന്ന് നടക്കുന്ന മെക്സികോ - ജമൈക്ക മത്സരത്തിൽ മെക്സികോ ജയിക്കുകയോ സമനിലയോ നേടിയാൽ പോലും 15 തവണ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ഉറുഗ്വെ പുറത്താകുമെന്ന് വ്യക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :