മെസിയും സുവാരസും തകര്‍ത്താടിയപ്പോള്‍ അത്‌ലറ്റിക്കോ തകര്‍ന്നു

 ലയണല്‍ മെസി , ലാ ലിഗ , ലൂയി സുവാരസ് , ബാഴ്‌സലോണ , അത്ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ്| jibin| Last Updated: ഞായര്‍, 31 ജനുവരി 2016 (13:12 IST)
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ ലാ ലിഗയില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയുടെയും ലൂയി സുവാരസിന്റെയും ഗോളിന്റെ മികവിലായിരുന്നു ബാഴ്‌സയുടെ ജയം. അത്ലറ്റിക്കോയുടെ ഏക ഗോള്‍ ജോര്‍ജ് കോക്കെയുടെ വകയായിരുന്നു.

പോയിന്റ് നിലയില്‍ മുന്നിലെത്താനുള്ള ജയത്തിനായി ഇറങ്ങിയ ബാഴ്‌സലോണയ്‌ക്ക് തുടക്കത്തില്‍ അത്‌ലറ്റിക്കോയില്‍ നിന്ന് കനത്ത പ്രതിരോധമാണ് നേരിടേണ്ടിവന്നത്. ബാഴ്‌സയുടെ ബോക്‍സിലേക്ക് പാഞ്ഞു കയറിയ അത്ലറ്റിക്കോ പത്താം മിനിറ്റില്‍ തന്നെ ലീഡ് കണ്ടെത്തുകയായിരുന്നു. ബോക്സില്‍ ആരാലും മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന കോക്കെ ഗോള്‍ കണ്ടെത്തിയതോടെ മെസിയും സംഘവും ഉണരുകയായിരുന്നു.

ഗോള്‍ വീണതോടെ അത്‌ലറ്റിക്കോയുടെ ബോക്‍സിലേക്ക് ആക്രമം അഴിച്ചുവിട്ട ബാഴ്‌സലോണയ്‌ക്ക് 30മത് മിനിറ്റില്‍ നേട്ടം ഉണ്ടാകുകയും ചെയ്‌തു. മെസിയുടെ ഇടങ്കാല്‍ ഷോട്ട് ഗോളില്‍ അവസാനിക്കുകയായിരുന്നു. സമനില വീണതോടെ പുതുജീവന്‍ ലഭിച്ച ബാഴ്‌സയ്‌ക്കായി എട്ടു മിനിറ്റുകള്‍ക്കു ശേഷം സുവാരസ് വിജയ ഗോള്‍ കണ്ടെത്തുകയും ചെയ്‌തതോടെ കളി പൂര്‍ണ്ണമായും ബാഴ്‌സയുടെ കൈയിലെത്തുകയായിരുന്നു.

ബാഴ്സ ലീഡെടുത്തതോടെ പരുക്കന്‍ അടവിലേക്കു മാറിയ അത്ലറ്റിക്കോയ്ക്കു അതിനുള്ള ശിക്ഷ ലഭിച്ചു. മെസിയെ വീഴ്ത്തിയ ഫിലിപ്പ് ലൂയിസും സുവാരസിനെ മറിച്ച ഗോഡിനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :