പരുക്കന്‍ അടവുകള്‍ കണ്ട തകര്‍പ്പന്‍ പോരാട്ടത്തില്‍ ഉറുഗ്വയെ മെക്‌സിക്കോ തരിപ്പണമാക്കി- (3-1)

തുടക്കം മുതൽ ആവേശകരമായ മൽസരമാണ് ഇരുടീമുകളും കാഴ്ച വച്ചത്

കോപ്പ അമേരിക്ക ഫുട്ബോള്‍ , ഉറുഗ്വെ മെക്‌സിക്കോ മത്സരം , യുറുഗ്വാ
കലിഫോർണിയ| jibin| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (08:41 IST)
കരുത്തരായ ഉറുഗ്വെയെ ഗോളില്‍ മുക്കി മെക്സിക്കോ കോപ്പ അമേരിക്ക ഫുട്ബോളില്‍ തുടക്കം ആഘോഷമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുറുഗ്വായെ മെക്സികോ തളച്ചത്. ഉറുഗ്വെയ് താരം ആല്‍വരൊ പെരെയ്‌രയുടെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ കളിയില്‍ ക്യാപ്റ്റന്‍ റാഫ മാര്‍ക്വേസും ഹെക്ടര്‍ ഹെരേരയും മെക്‌സിക്കോയ്ക്കായി വല കുലുക്കി. ഡീഗോ ഗോഡിമാണ് ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ ഉറുഗ്വെയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി മെക്സിക്കോ മൂന്നു പോയിന്റ് സ്വന്തമാക്കി.

തുടക്കം മുതൽ ആവേശകരമായ മൽസരമാണ് ഇരുടീമുകളും കാഴ്ച വച്ചത്. നാലാം മിനിറ്റില്‍ അല്‍വാരോ പെരേരയുടെ സെല്‍ഫ് ഗോളിലൂടെയാണ് മെക്സിക്കോ ആദ്യ ഗോള്‍ നേടിയത്. രണ്ടു മഞ്ഞക്കാർഡുകൾ കണ്ട് മത്യാസ് വെസിനോ പുറത്തായത്
യുറുഗ്വായെ സമ്മർദത്തിലാഴ്ത്തി.

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിക്കുകയായിരുന്നു യുറുഗ്വായ്. രണ്ടാം മഞ്ഞക്കാർഡിലൂടെ മെക്സികോയുടെ ആന്ദ്രെ ഗ്വാർഡാഡോയും കളത്തിന് പുറത്തായി. അവസരം മുതലെടുത്തു യുറുഗ്വായ് 74മത് മിനിറ്റിൽ യുറുഗ്വായ് സമനില ഗോൾ നേടി. കാർലോ‍സ് ആന്ദ്രെ സാഞ്ചസിന്റെ ക്രോസിൽ ക്യാപ്റ്റൻ ഡീഗോ ഗോഡിനാണ് ഗോൾ കരസ്ഥമാക്കിയത്.

അവസാന മിനുറ്റുകളിലേക്ക് കടന്നപ്പോള്‍ പരുക്കന്‍ അടവുകള്‍ ഏറെ കണ്ടു. 84മത് മിനിറ്റിൽ ക്യാപ്റ്റൻ മാർക്കേസ് ആൽവേരസിന്റെ ഷോട്ടിൽ മെക്സികോ രണ്ടാം ഗോൾ നേടി മൽസരത്തിൽ ലീ‍ഡ് നേടി. തുടർന്ന് യുറുഗ്വായ് ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എന്നാൽ കളിയുടെ എക്സ്ട്രാ ടൈമിൽ ഹെക്റ്റർ ഹെരേരയുടെ ഗോളിലൂടെ മെക്സികോ ലീഡുയർത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :