1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Messi scored first goal for Miami

Lionel Messi: ഇന്റര്‍ മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ ഗോള്‍

മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്

Lionel Messi scored first goal for Miami
Lionel Messi: ഇന്റര്‍ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്രസ് അസുളിനെതിരെ ആയിരുന്നു മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ മത്സരം. ഫ്‌ളോറിഡയിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിയാമി 2-1 ന് ജയിച്ചു. മെസി മിയാമിക്ക് വേണ്ടി ഗോള്‍ നേടുകയും ചെയ്തു. 
മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെയാണ് മിയാമി ആദ്യ ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ യുറീല്‍ അന്റൂണയിലൂടെ ക്രസ് അസൂള്‍ സമനില ഗോള്‍ സ്വന്തമാക്കി. മത്സരം സമനിലയാകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അവസാന മിനിറ്റില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ മിയാമി മുന്നിലെത്തിയത്. 

മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് സബ്സ്റ്റിറ്റിയൂട്ട് ആയി മെസി കളത്തിലിറങ്ങിയത്. വന്‍ ആരവങ്ങളോടെയാണ് മെസിയെ ആരാധകര്‍ വരവേറ്റത്.
 
അടുത്ത ലേഖനം
India vs West Indies, 2nd Test Live Updates: 500-ാം രാജ്യാന്തര മത്സരത്തില്‍ കോലിക്ക് സെഞ്ചുറി; പൊരുതി നോക്കാന്‍ വെസ്റ്റ് ഇന്‍ഡീസ്