India vs West Indies, 2nd Test Live Updates: 500-ാം രാജ്യാന്തര മത്സരത്തില്‍ കോലിക്ക് സെഞ്ചുറി; പൊരുതി നോക്കാന്‍ വെസ്റ്റ് ഇന്‍ഡീസ്

വിരാട് കോലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സ് നേടിയത്

രേണുക വേണു| Last Modified ശനി, 22 ജൂലൈ 2023 (07:44 IST)

India vs West Indies, 2nd Test Live Updates: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 438 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 41 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് നേടിയിട്ടുണ്ട്.

വിരാട് കോലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സ് നേടിയത്. കോലി 206 ബോളില്‍ 11 ഫോര്‍ സഹിതം 121 റണ്‍സ് നേടി. രവീന്ദ്ര ജഡേജ (152 പന്തില്‍ 61), രവിചന്ദ്രന്‍ അശ്വിന്‍ (78 പന്തില്‍ 56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. നേരത്തെ രോഹിത് ശര്‍മ (143 പന്തില്‍ 80), യഷസ്വി ജയ്‌സ്വാള്‍ (74 പന്തില്‍ 57) എന്നിവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

ഇന്ത്യക്ക് വേണ്ടി കോലി കളിക്കുന്ന 500-ാം മത്സരമാണ് ഇത്. രാജ്യാന്തര കരിയറിലെ 76-ാം സെഞ്ചുറി 500-ാം മത്സരത്തില്‍ നേടാന്‍ കോലിക്ക് സാധിച്ചു.

രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0 ത്തിന് പരമ്പരയില്‍ മുന്നിലാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :