രേണുക വേണു|
Last Modified വെള്ളി, 24 മാര്‍ച്ച് 2023 (09:06 IST)
Lionel Messi: കരിയറിലെ 800-ാം ഗോള്‍ സ്വന്തമാക്കി ലയണല്‍ മെസി. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയാണ് മെസി കരിയറില്‍ 800 ഗോള്‍ തികച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള 99-ാം ഗോളാണ് മെസി ഇന്ന് സ്വന്തമാക്കിയത്. കരിയറില്‍ 800 ഗോള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2021 ലാണ് തന്റെ 800-ാം ഗോള്‍ നേടിയത്.
ബാഴ്‌സലോണയ്ക്ക് വേണ്ടി 672 ഗോളും പി.എസ്.ജിക്ക് വേണ്ടി 29 ഗോളും മെസി നേടിയിട്ടുണ്ട്.