1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina to play thier first game after worldcup win

ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി അർജൻ്റീന കളിക്കളത്തിൽ എതിരാളികൾ പനാമ

Argentina
ലോകകപ്പിലെ ഐതിഹാസികമായ വിജയത്തിന് ശേഷം അർജൻ്റീന ഫുട്ബോൾ ടീം വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30ന് അർജൻ്റീനയിൽ നടക്കുന്ന മത്സരത്തിൽ പനാമയാണ് അർജൻ്റീനയുടെ എതിരാളികൾ. ലോകകപ്പിൻ്റെ ലോഗോ ജേഴ്സിയിൽ അണിഞ്ഞായിരിക്കും അർജൻ്റീന കളിക്കാനിറങ്ങുക.
 
ഡിസംബർ 18ന് ഫ്രാൻസിനെതിരായ ഫൈനൽ വിജയത്തിന് ശേഷമുള്ള അർജൻ്റീനയുടെ ആദ്യ മത്സരമാണിത്. ദുർബലരായ പനാമയ്ക്കെതിരെ അനായാസവിജയം അർജൻ്റീന നേടുമെന്നാണ് കണക്കാക്കുന്നത്. സൗഹൃദമത്സരങ്ങൾക്കായി 35 അംഗ ടീമിനെയാണ് പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യുവതാരം അലസാന്ദ്രോ ഗെർണാച്ചോയും ഉൾപ്പെട്ടിരുന്നു.എന്നാൽ പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരം ചികിത്സയിലാണ്.വാലെൻ്റീൻ കാർബോണി,മാക്സിമോ പെറോൺ,ഫാകുണ്ടോ നയണനോട്ടെ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സഞ്ജുവിൻ്റെ കളികൾ കാണാനിരിക്കുന്നെയുള്ളു, ഇത്തവണ ഫൈനലിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീം രാജസ്ഥാനെന്ന് കൈഫ്