കൊച്ചി|
jibin|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (08:36 IST)
ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങും. വൈകിട്ട് ഏഴ് മണിക്ക്
കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ മുംബൈ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ആദ്യ ഹോം മത്സരത്തിൽ തിങ്ങിനിറഞ്ഞ അറുപതിനായിരത്തോളം ആരാധകർക്ക് മുന്നിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ട് കെട്ടുന്നത്. ആദ്യ മത്സരത്തിൽ ഇതേ സ്കോറിന് മുംബയ് പൂനെയോട് തോറ്റിരുന്നു.
അതേസമയം, ഐഎസ്എല്‍ രണ്ടാം സീസണില്‍
ഗംഭീര തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരുക്കുമൂലം പീറ്റര്‍ കാര്‍വാലോ കളിക്കില്ല. കഴിഞ്ഞ തവണ രണ്ടാം പകുതിയിലിറങ്ങിയ സാഞ്ചസ് വാട്ട്
ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയേക്കും.
നിക്കോളസ് അനൽക്കയുടെ ടീമില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പനിയില്‍ നിന്ന് പൂര്‍ണമായി മോചിതനായ അനെല്‍ക്ക ആദ്യം മുതല്‍ തന്നെ കളിക്കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തില്‍ പൂനെ എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയ മുംബൈ എഫ്‌സി ജയിക്കാനുറച്ചാണ് ഇന്ന് കൊമ്പന്മാരെ നേരിടാന്‍ ഇറങ്ങുന്നത്. ഐഎസ്എൽ കഴിഞ്ഞ സീസണിൽ ഇരുവരും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.