അനുബന്ധ വാര്ത്തകള്
- 26 അംഗ സ്ക്വാഡിൽ 12 പേർ മാത്രം മൊറോക്കോയിൽ ജനിച്ചവർ, വ്യത്യസ്തമാണ് ഈ മൊറോക്കൊ ടീമിൻ്റെ കാര്യം
- റൊണോൾഡോയോട് ദയയില്ലാതെ സാൻ്റോസ്, ക്രൂരമായ അപമാനമെന്ന് ആരാധകരും
- പ്രവചനങ്ങൾ കാറ്റിൽ പറത്തിയ ലോകകപ്പ്, ഒന്നിന് പുറകെ ഒന്നായി വമ്പന്മാരെല്ലാം പുറത്തേക്ക്, ചരിത്രം രചിച്ച് മൊറോക്കൊ
- പാഴാക്കിയ പെനാൽട്ടിയ്ക്ക് ലോകകപ്പിൻ്റെ വില, ഇത്തവണയും ലോകകപ്പ് ഇംഗ്ലണ്ടിലേക്കില്ല
- എന്താണ് അർജൻ്റീനയ്ക്ക് വാൻ ഗാലിനോട് ഇത്രപക, കണക്ക് തീർത്തത് മെസ്സിയുടേത് മാത്രമല്ല ഡി മരിയയുടെയും റിക്വൽമെയുടെയും
കിരീടം അർജനീനയ്ക്ക് അങ്ങ് കൊടുത്താൽ പോരെ, അർജൻ്റീനിയൻ റഫറിക്കെതിരെ പെപ്പെ
പോർച്ചുഗൽ- മൊറോക്കൊ മത്സരം നിയന്ത്രിച്ച അർജൻ്റീനിയൻ റഫറിക്കെതിരെ വിമർശനവുമായി വെറ്ററൻ ഡിഫൻഡർ പെപ്പെ. ഒരു അർജൻ്റീനിയൻ റഫറി മത്സരം നിയന്ത്രിച്ചത് അസ്വീകാര്യമാണ്. സ്പാനിഷ് റഫറിയെ ലയണൽ മെസ്സി വിമർശിച്ച പശ്ചാത്തലത്തിൽ ഫാകുണ്ടോ ടെല്ലോയെ മാറ്റണമായിരുന്നുവെന്നും കിരീടം ഇവർ അർജൻ്റീനയ്ക്ക് നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പെപ്പെ കുറ്റപ്പെടുത്തി.
ശനിയാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പുറത്തയതിന് പിന്നാലെയാണ് പെപ്പെയുടെ വിമർശനം. റഫറി മനപ്പൂർവം തോൽപ്പിച്ചു എന്നല്ല. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങളെ കളിക്കാൻ അനുവദിച്ചില്ല. എട്ട് മിനിട്ട് മാത്രമാണ് സ്റ്റോപ്പേജ് അനുവദിച്ചത്. ഞങ്ങൾ ദുഖിതരാണ്. ഒരു അർജന്റീനിയൻ റഫറി തങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും പെപ്പെ ആരോപിച്ചു.