റയലിനെതിരെ ഗോള്‍: മെസ്സിയുടെ റെക്കോര്‍ഡ് തകര്‍ത്ത് അല്‍വാരസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മെയ് 2023 (20:06 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടിയതിന് പിന്നാലെ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ താരം ഹൂലിയന്‍ അല്‍വാരസ്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന നേട്ടമാണ് അല്‍വാരസ് സ്വന്തമാക്കിയത്.

റയല്‍ മാഡ്രിഡിനെതിരെ ഇഞ്ചുറി സമയത്ത് പകരക്കാരനായിറങ്ങിയ അല്‍വാരസ് കളത്തിലിറങ്ങി മിനിട്ടുകള്‍ക്കകമാണ് ഗോള്‍ നേടിയത്. 201011 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെതിരെ മെസിസ് ഗോള്‍ നേടുമ്പോള്‍ 23 വയസ്സും 10 മാസവും 3 ദിവസവുമായിരുന്നു മെസ്സിയുടെ പ്രായം. ഈ റെക്കോര്‍ഡാണ് അല്‍വാരസ് തിരുത്തിയത്. റയലിനെതിരെ ഗോള്‍ നേടുമ്പോള്‍ 23 വയസ്സും 3 മാസവും 17 ദിവസവുമാണ് അല്‍വാരസിന്റെ പ്രായം. സെമിയില്‍ റയലിനെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍മിലാനെയാണ് ഫൈനലില്‍ നേരിടേണ്ടി വരിക. ജൂണ്‍ 10ന് രാത്രി 12:30നാണ് കലാശപോരാട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :