രേണുക വേണു|
Last Modified ബുധന്‍, 17 മെയ് 2023 (10:20 IST)
Mumbai Indians: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുട്ടിടിക്കുന്ന ശീലം ആവര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മുംബൈ ലഖ്‌നൗവിനോട് തോല്‍വി വഴങ്ങുന്നത്. ഇതുവരെ ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മുംബൈ ലഖ്‌നൗവിനോട് തോറ്റത്. ഈ സീസണില്‍ ആദ്യമായാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ സീസണില്‍ രണ്ട് തവണയാണ് മുംബൈയും ലഖ്‌നൗവും ഏറ്റുമുട്ടിയത്. മുംബൈയില്‍ വെച്ചാണ് കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളും നടന്നത്. രണ്ടിലും ലഖ്നൗ ആണ് ആദ്യം ബാറ്റ് ചെയ്തത്. ആദ്യ മത്സരത്തില്‍ 36 റണ്‍സിനും രണ്ടാം മത്സരത്തില്‍ 18 റണ്‍സിനുമാണ് മുംബൈ തോറ്റത്. രണ്ട് മത്സരങ്ങളിലും ലഖ്നൗ നായകന്‍ കെ.എല്‍.രാഹുല്‍ സെഞ്ചുറി നേടിയിരുന്നു.