അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, പരിശീലക സംഘം പുറത്തേക്ക്
- പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി
- ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
- 'ആളില്ലെങ്കില്‍ എന്ത് ചെയ്യും'; ഫീല്‍ഡ് ചെയ്യാന്‍ പരിശീലകനെ ഇറക്കി ദക്ഷിണാഫ്രിക്ക (വീഡിയോ)
- ഒരുത്തന്റെയും ബാറ്റിംഗ് ശരിയല്ല, എന്താണ് ബാറ്റിംഗ് കോച്ചായി അഭിഷേക് നായര്‍ ചെയ്യുന്നത്, ബാറ്റിംഗ് പരിശീലസ്ഥാനം തെറിച്ചു, സഹപരിശീലകനായി തുടരും
തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത തള്ളികളയാനാകില്ലെന്ന് ഇവാൻ വുകോമനോവിച്ച്
ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകനായ ഇവാന് വുകാമാനോവിച്ച്. മീഡിയ വണ്ണിനോട് സംസാരിക്കവെയാണ് കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് സൂചന ഇവാന് നല്‍കിയത്.
നിങ്ങള്‍ക്ക് ഒരിക്കലും പറയാനാകില്ല. ഫുട്ബോളില്‍ എന്തും സാധ്യമാണ്. നിരവധി സാധ്യതകളുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊരിക്കലും അറിയാനാകില്ല. ഇപ്പോള്‍ സീസണ് പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിക്കു. പിന്നീട് നോക്കാം. ഇവാന് തിരിച്ചുവരവിനെ പറ്റി പറഞ്ഞു. ഇവാന് ശേഷം മിഖായേല്‍ സ്റ്റാറെയെ മുഖ്യ പരിശീലകനാക്കി നിയമിച്ചെങ്കിലും മോശം പ്രകടനം തുടര്‍ന്നതോടെ അദ്ദേഹത്തെ ക്ലബ് പുറത്താക്കിയിരുന്നു. എന്നാല്‍ സ്ഥിരം പകരക്കാരനെ ക്ലബ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലാകും സ്ഥിരം പരിശീലകനെത്തുക.