1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Italy out of world cup

അസ്സൂറികൾക്ക് വീണ്ടും കണ്ണീർ, ഇറ്റലി ലോകകപ്പിൽ നിന്നും പുറത്ത്

ഇറ്റലി
മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ലോകകപ്പിൽ നിന്നും പുറത്ത്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ സ്വന്തം മൈതാനത്ത് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നോർത്ത് മാസിഡോണിയയുമായി തോറ്റതോടെയാണ് അസൂറികൾ ലോകകപ്പിൽ നിന്നും പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ പരാജയം.
 
മത്സരത്തിന്റെ 92ആംന്മിനിറ്റിലായിരുന്നു മാസിഡോണിയയുടെ ഗോൾ. അലക്‌സാണ്ടർ ട്രോജ്കോ‌വി‌സ്‌കി നേടിയ ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് അന്ത്യം കുറിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് നാലുവട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വീഡനാണ് ഇറ്റലിയെ പുറത്താക്കിയത്.
അടുത്ത ലേഖനം
നാടകീയം ! ധോണി നായകസ്ഥാനം ഒഴിഞ്ഞത് ഫ്രാഞ്ചൈസിയെ ഞെട്ടിച്ചു; ജഡേജയുടെ പേര് നിര്‍ദേശിച്ചതും ധോണി തന്നെ