1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Italy FIFA World Cup Qualifier

യൂറോ ചാംപ്യന്‍മാരായ ഇറ്റലി ഇത്തവണയും ലോകകപ്പിനില്ല ! ദുര്‍ബലരോട് തോല്‍വി വഴങ്ങി വമ്പന്‍മാര്‍

FIFA World Cup
നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ ഇറ്റലി ഇത്തവണയും ഫിഫ ലോകകപ്പ് കളിക്കില്ല. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് മത്സരത്തില്‍ ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇന്‍ജറി ടൈമില്‍ അലക്‌സാണ്ടര്‍ താജ്‌കോവ്‌സ്‌കിയാണ് നോര്‍ത്ത് മാസിഡോണിയയുടെ വിജയഗോള്‍ നേടിയത്. നേരത്തെ, 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നാടകീയം ! ധോണി നായകസ്ഥാനം ഒഴിഞ്ഞത് ഫ്രാഞ്ചൈസിയെ ഞെട്ടിച്ചു; ജഡേജയുടെ പേര് നിര്‍ദേശിച്ചതും ധോണി തന്നെ