അഭിറാം മനോഹർ|
Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (17:00 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റെക്കോഡുള്ള താരമാണെങ്കിലും നിലവിൽ ഏകദിന ടീമിൽ മാത്രമാണ് ഇന്ത്യയുടെ വെറ്ററൻ ബാറ്റ്സ്മാനായ ശിഖർ ധവാന് സ്ഥാനമുള്ളത്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരത്തിനായിരുന്നില്ല.
ഇഷാൻ കിഷനെയായിരുന്നു ഇന്ത്യ കഴിഞ്ഞ ടി20 ലോകകപ്പിൽ ടീമിലേക്ക് പരിഗണിച്ചത്. എന്നാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ടീമിൽ തിരിച്ചെത്താൻ പറ്റുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്
ധവാൻ ഇപ്പോൾ.
റ്റൊരു ടി20 ലോകകപ്പ് കൂടി വരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ എനിക്കും ഇടം കിട്ടുമെന്നണ് വിശ്വാസം. ഞാനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴും എന്റെ പദ്ധതികളില്‍ എനിക്ക് വിശ്വാസമുണ്ട്. ചിലപ്പോൾ ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധിച്ചേക്കാം. ചിലപ്പോൾ അതിന് കഴിഞ്ഞേക്കില്ല. അതെല്ലാം കാലം തെളിയിക്കും. ധവാൻ പറഞ്ഞു.