തോല്‍‌വിക്ക് മാപ്പില്ല, പക്ഷേ ബ്ലാസ്‌റ്റേഴ്‌സിന് മാപ്പുണ്ട് - കാരണം ഇതാണ്!

‘ഇരട്ടച്ചങ്കു’കള്‍ പുറത്തിരുന്നു; ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീരിന് കാരണം ഇതോ ?

kerala blasters , ISL , kochi , Steve coppel , kolkotha , sachin , പെനാല്‍‌റ്റി ഷൂട്ടൌട്ട് , ഐഎസ്എല്‍ , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , അത്‌ലറ്റികോ ഡി കൊല്‍ക്കത്ത , കോപ്പല്‍ , കൊച്ചി
കൊച്ചി| jibin| Last Updated: തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:20 IST)
ആരാധകരെ നിരാശയിലാഴ്‌ത്തി കൊച്ചിയില്‍ കൊമ്പന്മാര്‍ പൊരുതി വീണെങ്കിലും ഐഎസ്എല്‍ മൂന്നാം സീസണ്‍ രാജകീയമാക്കിയത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്. പെനാല്‍‌റ്റി ഷൂട്ടൌട്ട് വരെ നീണ്ട മത്സരത്തിലാണ് കേരളം തോറ്റതെങ്കിലും ഈ തിരിച്ചടിയെ സമനിലയോട് ഉപമിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്‌റ്റീവ് കോപ്പല്‍ ഇഷ്‌‌ടപ്പെടുന്നത്.

ഫൈനലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കൈയടി നേടുന്നതാണ്. നല്ല മുന്നേങ്ങള്‍, ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിക്കല്‍, മികച്ച പ്രതിരോധം എന്നീ സകല ചെരുവകളും ചേര്‍ന്നതായിരുന്നു അവസാന അങ്കത്തിലെ കൊമ്പന്മാരുടെ പ്രകടനം. ഇരു ടീമുകളും മെനഞ്ഞെടുത്ത ഗോള്‍ അവരങ്ങളും മനോഹരമായിരുന്നു. സൂപ്പര്‍ താരനിരയുള്ള കിടിലന്‍ ടീമായ കൊല്‍ക്കത്തയും ഒട്ടും മോശമല്ല. അനുഭവസമ്പന്നരായ വിദേശ താരങ്ങളുടെ കരുത്തില്‍ ഫൈനല്‍ വരെയെത്തിയ കൊല്‍ക്കത്ത നിരയോട് കേരളം കട്ടയ്‌ക്ക് നിന്നു എന്ന് പറയുന്നതാണ് ശരി.

പെനാല്‍‌റ്റി ഷൂട്ടൌട്ടിന് മുമ്പ് പിറന്ന രണ്ട് ഗോളുകളും ഫുട്‌ബോളിന്റെ സകല സൌന്ദര്യവും ആവാഹിക്കുന്നതായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനേറ്റ തിരിച്ചടിക്ക് കാരണമായ രണ്ട് പ്രധാന കാ‍ര്യങ്ങളുണ്ട്. മാർക്വീ താരം ആരോൺ ഹ്യൂസും പൊരുതി കളിക്കുന്ന ഹോസു പ്രീറ്റോയുടെ സേവനവും നിർണായക പോരാട്ടത്തിൽ നമുക്ക് നഷ്ടമായത് വന്‍ തിരിച്ചടിയാണ് കേരളത്തിന് നല്‍കിയത്. സെമി രണ്ടാം ഘട്ടം കളിച്ച ടീമിൽ നിന്ന് ഒമ്പത് മാറ്റങ്ങൾ വരുത്തി കൊൽക്കത്ത ഇറങ്ങിയത്. ഇത് അവരുടെ താരനിരയുടെ ശക്തി തന്നെയാണ്. എന്നാല്‍ ഹോസുവും ഹ്യൂസും കളിക്കാതിരുന്നപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിന് പകുതി കടിഞ്ഞാണ്‍ വീണു.

സികെ വിനീത് ഗോളടിക്കാന്‍ ശ്രമം പോലും നടത്താതിരുന്നപ്പോള്‍ അന്റോണിയോ ജര്‍മ്മനും, ബെല്‍‌ഫോര്‍ട്ടും കൊല്‍ക്കത്തയുടെ പോസ്‌റ്റിലേക്ക് പതിവായി എത്തി. കാലില്‍ പന്ത് ലഭിച്ചപ്പോഴൊക്കെ മുന്നേറാന്‍ കഴിയാതെ വിനീത് കിതച്ചു. പന്ത് കൈവശം വയ്‌ക്കുന്നതിനും ട്രബിളിംഗ് നടത്തുന്നതില്‍ വന്ന വീഴ്‌ചകളും അദ്ദേഹത്തിന് തിരിച്ചടിയായി. കാടന്‍
പ്രതിരോധമൊരുക്കി എതിരാളികളുടെ കുതിപ്പിനെ കാത്തിരുന്ന കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തെ തടയുകയും ചെയ്‌തു.

കഴിഞ്ഞ ഏഴു ദിവസങ്ങൾക്കിടെ മൂന്നു നിർണായക മൽസരങ്ങള്‍ കളിക്കേണ്ടിവന്നത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. കുറച്ച് ദിവസങ്ങള്‍ കൂടി ഫൈനലിനുണ്ടായിരുന്നുവെങ്കില്‍ ഹ്യൂസിന് കളിക്കാന്‍ സാധിക്കുമായിരുന്നു. ഹോസുവിന് പകരമിറങ്ങിയ ഇഷ്ഫാഖ് അഹമ്മദ് ഇടതുവിങ്ങിൽ സമീഗ് ദൗത്തിയെ പൂട്ടി തന്റെ റോൾ ഭംഗിയാക്കിയത് ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഒമ്പത് മാറ്റങ്ങള്‍ വരുത്തി കൊല്‍ക്കത്ത ഇറങ്ങിയത് അവര്‍ക്ക് ഏറെ ഗുണം ചെയ്‌തപ്പോള്‍. താരസമ്പന്നമല്ലാത്ത ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായക മത്സരത്തില്‍ മികച്ച ടീമിനെ അണിനിരത്താന്‍ സാധിക്കാതിരുന്നതും കൊമ്പന്മാര്‍ക്ക് തിരിച്ചടിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :