aparna shaji|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2016 (10:48 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊൽക്കത്തയെ ഭാഗ്യം തുണച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് നിരാശയിലായി. കപ്പ് വഴിമാറിപ്പോയ ദുഃഖത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സിനും കാണികൾക്കും ശിക്ഷയായി പിഴ.
ഷൂട്ടൗട്ടില്‍ 3-4നാണ് കൊല്‍ക്കത്ത വിജയിച്ചത്. ഷൂട്ടൌട്ടില്‍ കേരളത്തിനായി കിക്കെടുത്ത രണ്ടുപേര്‍ക്ക് പിഴച്ചപ്പോള്‍ കിരീടം വീണ്ടും കൊല്‍ക്കത്തയ്ക്ക് സ്വന്തമാകുകയായിരുന്നു. കൊൽക്കത്ത രണ്ടാം തവണയും കിരീടം ചൂടിയതിന് പിന്നാലെയാണ് ഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴ ശിക്ഷ വിധിച്ചത്.
ഫൈനല്‍ മത്സരത്തിൽ കാഴ്ച വെച്ച മോശം പെരുമാറ്റത്തിനല്ല ശിക്ഷ. പ്രാഥമിക റൗണ്ടില്‍ നാര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മോശം പെരുമാറ്റത്തിനാണ് അച്ചടക്ക സമിതി ആറു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത്. ടീമിന്റെ മോശം പെരുമാറ്റത്തിനുള്ള പിഴയായി രണ്ട് ലക്ഷവും കാണികള്‍ നടത്തിയ മോശം പെരുമാറ്റത്തിന് നാല് ലക്ഷം രൂപയുമാണ് പിഴയായി വിധിച്ചത്. കാണികള്‍ നടത്തുന്ന മോശം പെരുമാറ്റത്തിന് ടീം പിഴയടക്കണം. ബ്‌ളാസ്റ്റേഴ്‌സിന്റെ അഞ്ചു താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയെന്നും സമിതി കണ്ടത്തെി.
മഞ്ഞക്കടലിരമ്പിയ കൊച്ചിയില്‍ ഷൂട്ടൌട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കശക്കിയെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അത് അര്‍ഹിക്കുന്ന വിജയമായി.
സെമിയിലെ ഭാഗ്യം ഫൈനലില്‍ തുണക്കാത്തതിനാല്‍ കപ്പ് വഴിമാറിപ്പോയ ദു:ഖത്തിലുള്ള കേരളത്തിലെ ആരാധകർക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.