നമ്മള്‍ തോറ്റത് ഈ കാരണങ്ങള്‍ കൊണ്ടാണ്; അടുത്ത സീസണില്‍ തുടരുമോ ? - തിരിച്ചടിക്ക് പിന്നാലെ തുറന്നു പറഞ്ഞ് കോപ്പല്‍

നമ്മള്‍ തോറ്റത് ഈ കാരണങ്ങള്‍ കൊണ്ടാണ്; വെടിപൊട്ടിച്ച് കോപ്പല്‍ രംഗത്ത്

 kerala blasters , steve coppell , kolkotha , blasters , coppell , ISL , sachin , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , സ്‌റ്റീവ് കോപ്പല്‍ , ആരോൺ ഹ്യൂസ് , ഡല്‍ഹി , കൊല്‍ക്കത്ത
കൊച്ചി| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (13:34 IST)
പൊരുതി കളിച്ചെങ്കിലും ഫൈനലിലെ തോല്‍‌വിക്ക് വഴിവെച്ചത് എന്താണെന്ന് വ്യക്തമാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്‌റ്റീവ് കോപ്പല്‍.

ഫൈനലിലെ തയാറെടുപ്പുകള്‍ പാളിപ്പോയി എന്നതാണ് സത്യം. ഡല്‍ഹിക്കെതിരായ സെമിക്ക് ശേഷം ടീമിന് വിശ്രമിക്കാന്‍ പോലും സമയം ലഭിച്ചില്ല. ആവശ്യമായിരുന്ന വിശ്രമം ലഭിക്കാതെയാണ് ഫൈനല്‍ കളിക്കേണ്ടിവന്നത്. രണ്ടാം സെമിക്കുശേഷം കൊച്ചിയിലെത്താൻ വിമാനടിക്കറ്റിനായി ഒരു ദിവസം കാത്തിരിക്കേണ്ടിവന്നതും ടീമിന്റെ ഒത്തിണക്കത്തെയും പരിശീലനത്തെയും ബാധിച്ചുവെന്നും കോപ്പല്‍ പറഞ്ഞു.

മാർക്വീ താരം ആരോൺ ഹ്യൂസിന് കളിക്കാന്‍ കഴിയാതിരുന്നത് വന്‍ തിരിച്ചടിയായി. കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സമ്മാനിച്ച അനുഭവം മറക്കാന്‍ സാധിക്കില്ല. അവർക്കായി കിരീടം നേടാനാകാത്തതിൽ ഖേദിക്കുന്നുണ്ട്. അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരിക്കുമോ എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമല്ലെന്നും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

എത്രയും വേഗം തിരിച്ചു പോകണം. പ്രായമായ അമ്മയെ കാണുക എന്നതിനാണ് മുന്‍ഗണന. കൊച്ചിയിലെ ആരാധകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് കടമയുണ്ട്. അടുത്ത സീസണില്‍ തുടരണോ എന്ന വിഷയത്തില്‍ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. ഈ സീസണിൽനിന്ന് പഠിച്ച കാര്യങ്ങള്‍ ഉൾക്കൊണ്ട് തെറ്റു തിരുത്തി അടുത്ത സീസണില്‍
മുന്നോട്ടുപോകണമെന്നും കോപ്പല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :