സർക്കാർ വിരുദ്ധപ്രക്ഷോഭങ്ങൾക്ക് പിന്തുണ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (12:36 IST)
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരങ്ങൾക്ക്ക് മുൻപായി ദേശീയഗാനം ആലപിക്കാൻ വിസ്സമ്മതിച്ച് ഇറാൻ ടീം അംഗങ്ങൾ. രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യമായാണ് കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും വിട്ടുനിന്നത്. ടീം അംഗങ്ങൾ എല്ലാവരും തന്നെ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്ന് ഇറാൻ നായകൻ അലിരേസ ജഹാൻബക്ഷ് വ്യക്തമാക്കി.

22കാരിയായ മഹ്സ അമീനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് കാണിച്ച് സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും പോലീസ് കസ്റ്റഡിയിൽ അമീനി മരണപ്പെടുകയും ചെയ്തതിനെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആളിപടർന്നത്. അമീനിയുടെ മരണത്തിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :