1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup 2022, England vs Iran Live Updates

FIFA World Cup 2022, England vs Iran Live Updates: ഗോളില്‍ ആറാടി ഇംഗ്ലണ്ട്, നാണംകെട്ട് ഇറാന്‍

മെഹ്ദി ടറേമിയാണ് ഇറാന് വേണ്ടി രണ്ട് ആശ്വാസ ഗോളുകള്‍ സ്വന്തമാക്കിയത്

FIFA World Cup 2022
FIFA World Cup 2022, England vs Iran: ഇറാനെതിരായ മത്സരത്തില്‍ ഗംഭീര വിജയം നേടി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇരു പകുതികളിലും ഇംഗ്ലണ്ട് മൂന്ന് വീതം ഗോളുകള്‍ നേടി. 
 
ജൂഡ് ബെല്ലിംഗം, ബുക്കായോ സാക്ക, റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകള്‍ നേടിയത്. 
 
മെഹ്ദി ടറേമിയാണ് ഇറാന് വേണ്ടി രണ്ട് ആശ്വാസ ഗോളുകള്‍ സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് ഇറാന്റെ രണ്ട് ഗോളുകളും പിറന്നത്. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടോസ് ന്യൂസിലൻഡിന്, സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം