മെസ്സിയും അർജൻ്റീനയും ഇന്ന് കളത്തിലേക്ക്, ആവേശമായി സൗദി - അർജൻ്റീന പോരാട്ടം

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (12:32 IST)
ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജൻ്റീന ഇന്ന് സൗദി അറേബ്യയെ നേരിടും. ഉച്ചയ്ക്ക് 3:30നാണ് മത്സരം നടക്കുക. തുടർച്ചയായ 36 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അർജൻ്റീനയുടെ വരവ്. അതേസമയം മധേഷ്യയിൽ മത്സരം നടക്കുന്നത് സൗദിക്ക് അനുകൂലമാണ്.

കരുത്തരായ അർജൻ്റീനയ്ക്ക് ഒത്ത എതിരാളികളല്ല സൗദി എന്നതിനാൽ മികച്ച വിജയമാണ് അർജൻ്റൈൻ ആരാധകർ പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനെസ്, ഡിപോൾ എന്നിവർ അണിനിരക്കുന്ന ടീം ശക്തമാണ്.2019 ജൂലായ് ആറിന് ചിലിയെ തോൽപ്പിച്ചുകൊണ്ടുള്ള അർജൻ്റീനയുടെ അപരാജിതകുതിപ്പ് ലോകകപ്പ് കിരീടവിജയത്തിലേക്ക് എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :