എംബാപ്പെയുമായി പ്രശ്നങ്ങളില്ല. അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല : മെസ്സി

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (13:48 IST)
2026 ലോകകപ്പിൽ അർജൻ്റീനയ്ക്കായി കളിക്കുമോ എന്നതിൽ ഉറപ്പ് പറയാനാകില്ലെന്ന് അർജൻ്റൈൻ ഇതിഹാസം ലയണൽ മെസ്സി. എന്നാൽ ലയണൽ സ്കലോണി കോച്ചായി തുടരുമെന്നും മെസ്സി പറഞ്ഞു. ഞാൻ ഫുട്ബോൾ കളിക്കുന്നത് വളരെയേറെ ആസ്വദിക്കുന്നു. ഫിറ്റ്നസ് തുടരുന്ന കാലം കളിക്കുകയും ആസ്വദിക്കുകയും ചെയ്യും. 2026ലെ ലോകകപ്പിലേക്ക് ഏറെ ദൈർഘ്യമുള്ളതായി തോന്നുന്നുവെന്നും മെസ്സി പറഞ്ഞു.

സ്കലോണി കോച്ചായി തുടരുന്നതിനെ പറ്റി അർജൻ്റീന സോക്കർ ഫെഡറേഷനുമായി ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹം അർജൻ്റീന പരിശീലകനായി തുടരും. ഫ്രഞ്ച് ക്ലബായ പീസ്ജിയിലെ സഹതാരമായ കിലിയൻ എംബാപ്പെയുമായി പ്രശ്നങ്ങളില്ലെന്നും 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയുമായി തോറ്റതിനെ പറ്റി സംസാരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും മെസ്സി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :