ലോകകപ്പ് നേടിയതോടെ വന്നത് ലക്ഷക്കണക്കിന് മെസേജുകൾ, ഇൻസ്റ്റഗ്രാം എന്നെ ബ്ലോക്ക് ചെയ്തു: മെസ്സി

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ജനുവരി 2023 (16:49 IST)
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജൻ്റീനൻ ടീമിനെ മുന്നിൽ നിന്നും നയിച്ചുകൊണ്ടാണ് ലയണൽ മെസ്സി തൻ്റെ കന്നി ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയത്. ഫുട്ബോളിലെ ഒരു ഇതിഹാസതാരത്തിൻ്റെ നേട്ടം ലോകം ഒന്നടങ്കം ആഘോഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്ക് നേടിയ ചിത്രമെന്ന റെക്കോർഡ് നേടിയിരുന്നു.75 മില്യണിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.

അതേസമയം ആ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാം തൻ്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി. ലോകകപ്പ് നേടിയതിന് പിന്നാലെ ലോകത്തിൻ്റെ സകലഭാഗത്ത് നിന്നും എനിക്ക് മെസേജുകൾ വന്നു. ഇൻസ്റ്റഗ്രാമിന് താങ്ങാനാവുന്നതിലും അധികം ട്രാഫിക്കാണ് ഉണ്ടായത്. മില്യൺ കണക്കിന് സന്ദേശങ്ങളാണ് എനിക്ക് വന്നത്. ഇതോടെ എൻ്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. മെസ്സി പറഞ്ഞു.

എത്രനേരം എൻ്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു എന്നറിയില്ല. ഞാൻ തന്നെയാണ് എൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.മറ്റൊരു ഗ്രൂപ്പോ കമ്പനിയോ ഒന്നുമല്ല. ലോകകപ്പ് നേടിയ ശേഷം തൻ്റെ വാട്ട്സാപ്പും സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞുവെന്നും ഈ സന്ദേശങ്ങൾക്ക് മറുപടി നൽകലായിരുന്നു 2 ദിവസം തൻ്റെ ജോലിയെന്നും മെസ്സി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :