ദൈവത്തിന്റെ കൈകൾ പതിഞ്ഞ ജേഴ്‌സി വിൽപനയ്ക്ക് : വില 14 കോടി

അഭിറാം മനോഹർ| Last Modified ശനി, 28 നവം‌ബര്‍ 2020 (12:02 IST)
ഇതിഹാസതാരമായ മറഡോണയുടെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ. ആയിരങ്ങളാണ് മറഡോണയെ അവസാനമായി ഒന്ന് കാണാൻ
അദ്ദേഹത്തിന്റെ മരണനാന്തര ചടങ്ങുകളിൽ വന്നെത്തിയത്. ഇപ്പോഴിതാ മറഡോണയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അണിഞ്ഞ ജേഴ്‌സി വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്.

ഒരു മില്യൺ ഡോളറാണ് ഐതിഹാസികമത്സരത്തിൽ മറഡോണ ധരിച്ച ജേഴ്‌സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഫുട്ബോൾ മ്യൂസിയത്തിലാണ് ആ ജേഴ്‌സി ഇപ്പോളുള്ളത്. മെക്‌സികോ സിറ്റിയിലെ ലോകകപ്പ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മുൻ താരമായ സ്റ്റീവ് ഹോഡ്‌ജിന് മറഡോണ കൈമാറിയതാണ് ഈ ജേഴ്‌സി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :