മുൻ ലിവർപൂൾ താരവും മാനേജറുമായിരുന്ന കെന്നി ഡാൽഗ്ലിഷിന് കൊവിഡ്

അഭിറാം മനോഹർ| Last Modified ശനി, 11 ഏപ്രില്‍ 2020 (12:02 IST)
മുൻ താരവും മാനേജറുമായിരുന്ന കെന്നി ഡാൽഗ്ലിഷിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 69ക്കാരനായ ഡാഗ്ലിഷ് ചികിത്സയുടെ ഭാഗമായി ആശുപത്രിയിലാണ് ഇപ്പോൾ. ബുധനാഴ്ച്ചയാണ് ഡാഗ്ലിസ്ഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊവിഡിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെങ്കിലും തുടർന്ന് നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിയുകയായിരുന്നു.

സ്കോട്ട്‌ലണ്ട് സ്വദേശിയയ ഡാഗ്ലിഷ് സെൽറ്റിക്കിലാണ് കളിയാരംഭിച്ചത്.പിന്നീട് ലിവര്‍പൂളിലെത്തിയ അദ്ദേഹം ക്ലബ്ബിനൊപ്പം ആറ് ഇംഗ്ലീഷ് ലീഗ് കിരീടങ്ങളിലും മൂന്ന് യൂറോപ്യന്‍ കിരീടങ്ങളിലും പങ്കാളിയായി.മാനേജറായിരുന്ന സമയത്ത് 3 ലീഗ് ജിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :