അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (15:23 IST)
പോര്‍ട്‌സ്മൗത്തിനെതിരെ നേടിയ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയത്തോടെ
ആഴ്സണൽ എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സോക്രട്ടീസാണ് ആഴ്സണലിന് ലീഡ് സമ്മാനിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ എഡി നേടിയ ഗോളോടെ ആഴ്സണൽ ജയം ഉറപ്പാക്കി.
യുവനിരയുമായി കളത്തിലിറങ്ങിയാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്.ഇതോടെ യൂറോപ്പ കപ്പിൽ ഒളിമ്പിയാക്കോസിനെതിരായ തോൽവിയിൽ നിന്നുമേറ്റ ആഘതത്തിൽ നിന്നും കരകയറാനും ആഴ്സണലിന് കഴിഞ്ഞു. അതേസമയം ഇന്ന് ക്വാർട്ടർ ഫൈനൽ യോഗ്യതക്കായുള്ള മത്സരത്തിൽ കരുത്തരായ
ലിവർപൂൾ ചെൽസിയുമായി ഏറ്റുമുട്ടും. ചെല്‍സിയുടെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 1.15നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ ബോണ്‍മൗത്ത് സമനിലയില്‍ തളച്ചപ്പോള്‍, ലിവര്‍പൂളിന്റെ ജൈത്രയാത്ര വാറ്റ്ഫോർഡ് എഫ് സി അവസാനിപ്പിച്ചിരുന്നു.
ക്വാർട്ടർ ഫൈനൽ യോഗ്യതക്കായി ഇന്ന് ചെൽസിയും ലിവർപൂളും ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ മൂന്ന് കളികളിലും ലിവർപൂളിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ ഹാര്‍വി എലിയട്ട് ഇന്ന് കളിക്കില്ലെന്നാണ് സൂചന.ചെൽസി നിരയിൽ ടാമി എബ്രഹാം, കാന്റേ, പുലിസിച്ച്, റൂബന്‍ ലോഫ്റ്റസ് ചീക് എന്നിവരും ഉണ്ടായേക്കില്ല.ടോട്ടനം, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് നാളെ മത്സരമുണ്ട്.