ചാമ്പ്യൻസ് ലീഗ് : ലിവർപൂളിനെ വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (12:05 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർ പൂളിന് ചാമ്പ്യൻസ് ലീഗിൽ കനത്ത തിരിച്ചടി. പ്രീമിയർ ലീഗിൽ സ്പാനിഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡിനോട് ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതാണ് ഇംഗ്ലീഷ് വമ്പന്മാർക്ക് തിരിച്ചടിയായത്.

മത്സരം തുടങ്ങി വെറും നാലാം നിമിഷത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി സോൾ നിഗ്വസ് നേടിയത്. കളിയുടെ 72 ശതമാനം പൊസഷനും ലിവർപൂളാണ് സ്വന്തമാക്കിയതെങ്കിലും ലിവർപൂളിന്റെ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഒന്നും തന്നെയും ലക്ഷ്യം കണ്ടില്ല. ഇതോടെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളൊടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചു.

കഴിഞ്ഞ അഞ്ച്
എവേ മാച്ചുകളിൽ ഒന്നിൽ പോലും സ്പാനിഷ് ടീമുകൾക്കെതിരെ വിജയിച്ചിട്ടില്ല. ഇതോടെ രണ്ടാം പാദമത്സരത്തിൽ വിജയിക്കാനാകും ലിവർ‌പൂൾ ഇനി ശ്രമിക്കുക. സ്വന്തം മൈതാനമായ ആൻഫീൽഡിൽ ഈ സീസണിൽ ഇതുവരെയും തോൽവിയറിഞ്ഞിട്ടില്ല എന്നത് ലിവർപൂളിന് ആത്മവിശ്വാസം നൽകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :