മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അമ്മ കൊവിഡ് 19 ബാധിച്ച് മരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (07:45 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയുടെ ഡോളോഴ്‌സ് സാല കാരിയോ കൊവിഡ് 19 ബാധിച്ച് മരിച്ചു.82 വയസ്സായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്.പെപ്പിന്റെ അമ്മയുടെ മരണത്തില്‍ ക്ലബ്ബ് അഗാധ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും പെപിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ക്ലബ് പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ആഴ്ച്ചയാണ് പെപ് ജന്മനാടായ സ്പെയിനിന് ഒരു മില്യൺ പൗണ്ട് സംഭാവനയായി നൽകിയത്.ഇതിനുപുറമെ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആഹ്വാനം ചെയ്‌തിരുന്നു.പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും എവര്‍ട്ടനും ഗ്വാര്‍ഡിയോളയുടെ അമ്മയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :