യൂറോ ചാംപ്യന്‍മാരെ തറപറ്റിച്ചു; ഫൈനലിസിമ കിരീടം അര്‍ജന്റീനയ്ക്ക്

രേണുക വേണു| Last Modified വ്യാഴം, 2 ജൂണ്‍ 2022 (07:43 IST)

യൂറോ കപ്പ് ചാംപ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലിസിമ കിരീടം കോപ്പ ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അര്‍ജന്റീനയുടെ സര്‍വ്വാധിപത്യമാണ് ആരാധകര്‍ കണ്ടത്. യൂറോപ്യന്‍ ഫുട്‌ബോളിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ കഷ്ടപ്പെടുമെന്ന വിലയിരുത്തലുകളും ട്രോളുകളും കാറ്റില്‍ പറത്തുന്ന ഗംഭീര പ്രകടനമായിരുന്നു മെസിപ്പടയുടേത്.

ലൊത്താര മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ, പൗലൊ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ഇതില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് സാക്ഷാല്‍ ലയണല്‍ മെസിയും. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ-യൂറോ ജേതാക്കള്‍ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.

ഇറ്റലിക്കെതിരായ ജയത്തോടെ 32 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 11 മാസത്തിനിടെ മെസിയുടെ കീഴില്‍ രണ്ടാമത്തെ അന്താരാഷ്ട്ര കിരീട നേട്ടമാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :