അൽവാരോ വാസ്‌കസ് ബ്ളാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക സ്ഥിരീകരണവുമായി കൊമ്പന്മാർ

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:11 IST)
സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌കസ് ക്ലബ് വിട്ടെന്ന സ്ഥിരീകരണവുമായി കേരള ബ്ളാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇക്കാര്യത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ക്ലബ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ ബ്ളാസ്റ്റേഴ്സിനായി 8 ഗോളുകളും 2 അസിസ്റ്റും നേടിയ താരം ബ്ളാസ്റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശനത്തിൽ നിര്ണായകപങ്ക് വഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്‌കസ് ക്ലബ് വിടുമെന്ന ആഭ്യൂഹങ്ങൾ ശക്തമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :