നെയ്മറെ ഒഴിവാക്കണം, സിദാൻ പരിശീലകനാകണം :പിഎസ്‌ജിയിൽ തുടരാൻ എംബാപ്പെ 3 നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (16:03 IST)
പിഎസ്ജിയിൽ തുടരാൻ എംബാപ്പെ 3 നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ട്. നെയ്മറെ ടീമിൽ നിന്നും ഒഴിവാക്കണം എന്നതാണ് ഇക്കൂട്ടത്തിൽ ഒന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സിദാനെ പരിശീലകനായി ക്ളബിലെത്തിക്കുമെന്നും ഡിബാലെയെ സഹതാരവുമായി എത്തിക്കുമെന്നുമുള്ള ഉറപ്പുകളാണ് ക്ലബ് എംബാപ്പെക്ക് നൽകിയിരിക്കുന്നത്.

പാസ് നൽകാൻ വിസമ്മതിച്ചത് ഉൾപ്പടെ നെയ്മറുമായി എംബാപ്പെക്ക് അസ്വാരസ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 2017 ൽ 222 മില്യൺ യൂറോയ്ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :