കേരളത്തിൻ്റെ ഫുട്ബോൾ പ്രേമത്തിൽ ഹൃദയം കവർന്നു, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാമെന്ന് അർജൻ്റീന

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (13:17 IST)
കേരളത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ തയ്യാറാണെന്ന് അർജൻ്റീന. ഇന്ത്യ മുഴുവൻ അർജൻ്റീനയ്ക്കും ലയണൽ മെസ്സിക്കും ആരാധകരുണ്ടെങ്കിലും ഹൃദയം കവർന്ന ആരാധകർ കേരളത്തിലാണെന്ന് അര്‍ജന്റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍ പറഞ്ഞു.

ഫിഫ ലോകകപ്പിൽ അർജൻ്റീനയെ പിന്തുണച്ച മലയാളികൾക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കാൻ കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകളും അർജൻ്റീന പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :