പുതിയ വെല്ലുവിളി നേരിടാൻ സമയമായി, യുണൈറ്റഡിനോടും ആരാധകരോടും സ്നേഹം മാത്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (14:58 IST)
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബിന് നന്ദി പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അതൊരിക്കലും മാറില്ല. എന്നാൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കും ഭാവിയിലും ക്ലബിന് വിജയാശംസകൾ നേരുന്നു. റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് കരാർ കാലാവധി അവസാനിക്കും മുൻപ് തന്നെ ക്ലബ് വിടുകയാണെന്ന് താരം വ്യക്തമാക്കി. പരസ്പരധാരണയിൽ ക്ലബ് വിടുകയാണെന്ന് ക്ലബ് അധികൃതരും വ്യക്തമാക്കിയിരുന്നു. 2 കാലയളവുകളിലായി ക്ലബിന് നൽകിയ വിലപ്പെട്ട സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്നും താരത്തിനും കുടുംബത്തിനും ശുഭദിനം നേരുന്നുവെന്നും ക്ലബ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :