ഓ മെസ്സി... മെസ്സി ഗോൾ...!! ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തി അർജൻ്റീന

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (16:15 IST)
ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിലെത്തി അർജൻ്റീന. മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽട്ടിയിൽ സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജൻ്റീനയ്ക്കായി ആദ്യ ഗോൾ സ്വന്തമാക്കിയത്.കോർണർ കിക്ക് എടുക്കെ സൗദി ബോക്‌സിനകത്ത് അർജന്റീന താരം ലിയണാഡ്രോ പരേദസിനെ അൽ ബുലയാഹി വീഴ്ത്തിയതിനെ തുടർന്നാണ് അർജൻ്റീനയ്ക്ക് പെനാൽട്ടി അനുവദിച്ചത്.

കളിയുടെ ആദ്യ പകുതിയിൽ മെസ്സിയിലൂടെയും മാർട്ടിനെസിലൂടെയും പിന്നെയും വലകുലുക്കാൻ സാധിച്ചെങ്കിലും അതെല്ലാം തന്നെ ഓഫ്സൈഡായി. പതിഞ്ഞ താളത്തിൽ കളിക്കുന്ന അർജൻ്റീനയുടെ പ്രതിരോധത്തിലെ പിഴവുകൾ ഒന്നും തന്നെ മുതലെടുക്കാൻ സൗദിക്കായില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ പിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :