ലിസ്‌ബണ്‍|
jibin|
Last Modified ശനി, 6 ജൂണ്‍ 2015 (14:23 IST)
മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരവും പോര്‍ച്ചുഗീസ് സ്ട്രൈക്കറുമായ ക്രിസ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. മാധ്യമങ്ങള്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറുകയാണ്. ഒരു പുതിയ കാമുകി ഉണ്ടെന്ന് ഉന്നയിച്ച് മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ് ചെയ്ത വീഡിയോയില്‍ റൊണാള്‍ഡോ പറയുന്നു.
ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണം. തെറ്റായ വാര്‍ത്തകള്‍ പതിവായി നല്‍കി തന്റെ പ്രതിഛായ നഷ്ടപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. സ്വകാര്യ ജീവിതത്തെപ്പറ്റി ഞാന്‍ മാധ്യമങ്ങളില്‍ സംസാരിക്കാറില്ല. എന്നിട്ടും ആ വക കാര്യങ്ങളാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും ക്രിസ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. കഴിഞ്ഞ ദിവസം
റൊണാള്‍ഡോ ക്ലബില്‍ മദ്യപിച്ച ശേഷം വഴിയരികില്‍ മൂത്രമൊഴിച്ചുവെന്നും, കൂട്ടുക്കാര്‍ക്കൊപ്പം ബോട്ടില്‍ മദ്യപിച്ചു നൃത്തം ചെയ്തുവെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.