ഒന്നാം വാര്‍ഷികത്തില്‍ മോഡിയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം

ന്യൂയോര്‍ക്ക്:| Last Modified ചൊവ്വ, 26 മെയ് 2015 (14:08 IST)
അധികാരത്തിലേറിയതിന്റെ ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന മോഡി സര്‍ക്കാരിന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. മോഡി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍
വലിയ പ്രധാന്യം നല്‍കി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ തന്നെയാണ് മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മോഡി @ ഒരു വര്‍ഷം എന്ന ലേഖത്തില്‍ മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ആഘോഷം മാത്രമേയുള്ളുവെന്നും പ്രതീക്ഷിച്ചത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെന്നും പറയുന്നു. വളര്‍ച്ചയില്‍ ചൈനയെ മറികടക്കുമെങ്കിലും രാജ്യത്തെ തൊഴിലവസരം കാര്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍ വിദേശത്ത് ഇന്ത്യയുടെ തിളക്കം കൂടിയെന്ന് ഇവരുടെ ലേഖനത്തില്‍ സമ്മതിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :