മെസി ഇത്തവണയും വീണു; ക്രിസ്റ്റ്യാനോയ്‌ക്ക് ഗോള്‍ഡന്‍ ഷൂ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , ലയണല്‍ മെസി , റയല്‍ മാഡ്രിഡ് , ബാഴ്‌സലോണ
ലണ്ടന്‍| jibin| Last Updated: ചൊവ്വ, 2 ജൂണ്‍ 2015 (09:08 IST)
ഈ വര്‍ഷത്തെ യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ തുടര്‍ച്ചയായ നാലാം തവണയും പുരസ്‌കാരത്തിന് അര്‍ഹനായത്. യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനാണ് ഗോള്‍‍ഡന്‍ ഷൂ നല്‍കുന്നത്.

ലാലീഗയില്‍ 35 കളികളില്‍ നിന്ന് റയല്‍ മാഡ്രിഡിന് വേണ്ടി നേടിയ 48 ഗോളുകളാണ് റൊണാള്‍ഡോയെ റൊണാള്‍ഡോയെ പുരസ്‌കാരത്തിന് കാരണക്കാരനാക്കിയത്. 38 കളികളില്‍ നിന്ന് 43 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമന്‍. 26 ഗോളുകള്‍.
2008 ല്‍ മാഞ്ചസ്റര്‍ യൂണൈറ്റഡിനായി കളിക്കുമ്പോളാണ് ആദ്യമായി പുരസ്കാരം നേടുന്നത്. പിന്നീട് റയലില്‍ ചേക്കേറിയ താരം 2011ലും 2014 ലും പുരസ്കാരം സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :