കണ്‍‌ട്രോള്‍ പോയി; ക്രിസ്‌റ്റ്യാനോ ബെന്‍‌സിന്റെ മറവില്‍ കാര്യം സാധിച്ചു

റയല്‍ മാഡ്രിഡ് , മൂത്ര ശങ്ക , ലോക ഫുട്ബോളര്‍ , പൊലീസ്‌
മാഡ്രിഡ്‌| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:40 IST)
ലോക ഫുട്ബോളറും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരവുമായ ക്രിസ്‌റ്റ്യാനോ റൊണാണ്‍ഡോയ്‌ക്ക് ആ ‘ശങ്ക’ വന്നു. പിന്നെ ഒന്നും നോക്കിയില്ല. റോഡിന്‌ അരുകില്‍ ഐസ്‌ക്രീം പാര്‍ലറിന്‌ സമീപത്തായി പാര്‍ക്ക്‌ ചെയ്‌തിരുന്ന മേഴ്‌സിഡെസ്‌ ബെന്‍‌സ് കാറിന്റെ പിന്നില്‍ കാര്യം സാധിച്ചു. സംശയിക്കേണ്ട പോര്‍ച്ചുഗല്‍ താരത്തിന് തോന്നിയത് മൂത്രശങ്കയാണ്.

സെന്റ്‌ ടോപ്‌സിലെ ലീ ക്യു ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ക്രിസ്‌റ്റ്യാനോ റൊണാണ്‍ഡോയ്‌ക്ക്മൂത്രശങ്ക തോന്നിയത്. ശങ്ക തീര്‍ക്കാന്‍ സമീപത്ത് പറ്റിയ സ്ഥലങ്ങള്‍ നോക്കിയെങ്കിലും ശങ്ക പിടിച്ചാല്‍ നില്‍ക്കില്ലെന്ന് മനസിലായതോടെ റോഡിന്‌ അരുകിലെ ഐസ്‌ക്രീം പാര്‍ലറിന്‌ സമീപത്തായി പാര്‍ക്ക്‌ ചെയ്‌തിരുന്ന മേഴ്‌സിഡെസ്‌ ബെന്‍‌സ് കാറിന്റെ പിന്നില്‍ കാര്യം സാധിക്കുകയുമായിരുന്നു.

മൂത്രം ഒഴിച്ച് തിരികെയെത്തിയതും ക്രിസ്‌റ്റ്യാനോയെ പൊലീസ്‌ പിടികൂടുകയും, പൊതുസ്‌ഥലത്ത്‌ മൂത്രമൊഴിച്ചതിന്‌ ശക്‌തമായ താക്കീത്‌ നല്‍കി വിട്ടയക്കുകയും ചെയ്തു. കളിക്കളത്തില്‍ എതിരാളികളോട് ആക്രോശിക്കുന്ന താരം ഇത്തവണ ശാന്തമായാണ് പൊലീസുകാരോട് പെരുമാറിയത്. എന്നാല്‍ താരം പൊതുസ്‌ഥലത്ത്‌ ഒളിച്ചു നിന്ന്‌ മൂത്രമൊഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ചിലര്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :