റയലിന് തന്ത്രമോതാന്‍ റാഫേല്‍ ബെനീറ്റസ് വരുന്നു

റാഫേല്‍ ബെനീറ്റസ് , റയല്‍ മാഡ്രിഡ് , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാന്‍ഡ്രിഡ്| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (10:48 IST)
കാര്‍ലോ ആഞ്ചലോട്ടിക്ക് പകരമായി റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായി റാഫേല്‍ ബെനീറ്റസിനെ നിയമിക്കുമെന്ന് വ്യക്തമായി. ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് ബെനീറ്റസ് റയലിലെത്തുന്നത്. ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഈ സീസണില്‍ ഒറ്റക്കിരീടം പോലും നേടാനാവാതെ വന്നതോടെയാണ് ആഞ്ചലോട്ടിയുടെ കസേര തെറിച്ചത്.

റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരസ്യപിന്തുണ ഉണ്ടായിട്ടും കാര്‍ലോ ആഞ്ചലോട്ടിയെ ക്ലെബ് ഉപേക്ഷിക്കുകയായിരുന്നു. 55കാരനായ ബെനീറ്റസ് വലന്‍സി, ഇന്റര്‍ മിലാന്‍, ചെല്‍സി എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു. റയലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ബെനീറ്റസിന്റെ വരവ് കാരണമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :