1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Chhetri overtakes messi

മെസിക്ക് മുകളിൽ ഛേത്രി, വിസ്‌മയം തീർത്ത് ഇന്ത്യൻ നായകൻ

മെസി
ബംഗ്ലാദേശിനെതിരെ നേടിയ ഇരട്ടഗോളുകളോടെ അന്താരാഷ്ട്ര ഫു‌ട്ബോളിലെ ഗോളടിവീരന്മാരുടെ പട്ടികയിൽ ആദ്യ പത്തിലെത്തി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. മത്സരം ആരംഭിക്കുമ്പോൾ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി. യു എ ഇ താരം അലി മബ്കൂതിന്റെ 73 ഗോളുകള്‍ എന്ന റെക്കോര്‍ഡ് മറികടന്നാണ് ഛേത്രി ആദ്യ പത്തിലെതിയത്.
 
അതേസമയം ഇനി ദേശീയ ജേഴ്‌സിയിൽ 3 ഗോളുകൾ കൂടി നേടിയാൽ ഛേത്രിക്ക് ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോർഡിനൊപ്പമെത്താം. 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യോനോ റൊണാൾഡോ മാത്രമാണ് ഛേത്രിക്ക് മുൻപിലുള്ളത്. 103 ഗോളുകളാണ് ക്രിസ്റ്റ്യോനോ നേടിയിട്ടുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അർജന്റീനയ്‌ക്ക് സമനിലകുരുക്ക്, ഇൻഞ്ചുറി ടൈമിൽ ഗോൾ മടക്കി കൊളംബിയ