അടിമുടി മാറാനൊരുങ്ങി ബാഴ്‌സലോണ, റയൽ മാഡ്രിഡിലും മാറ്റങ്ങൾ: നിരവധി പ്രമുഖർ തെറിക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 21 മെയ് 2021 (15:32 IST)
ഈ സീസൺ അവസാനത്തോടെ ടീമിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാവുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട്ട. ലീഗിലെ ബാഴ്‌സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

സ്‌പാനിഷ് ലീഗിൽ കിരീടം നഷ്‌ടമായതിന് പിന്നാലെയാണ് ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട വ്യക്തമാക്കിയത്.കോച്ച് റൊണാൾഡ് കൂമാനെ മാറ്റുന്ന കാര്യത്തിലും നായകൻ ലിയോണൽ മെസിയെ ടീമിൽ നിലനിർത്തണോ എന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനം ഉണ്ടാവും. ബാഴ്‌സ അനിവാര്യമായ മാറ്റത്തിന്റെ വക്കിലാണെന്ന് ലപ്പോർട്ട പറഞ്ഞു.

അതേസമയം റയൽ മാഡ്രിഡ് എഡൻ ഹസാർഡ് ഉൾപ്പടെ 10 താരങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. . റാഫേൽ വരാൻ, മാർസലോ, നാച്ചോ എന്നിവരും ഇതിൽ പെടുന്നു. പിഎസ്ജി താരം കിലിയൻ എംബാപ്പേയെ ടീമിൽ എത്തിക്കുകയാണ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ ലക്ഷ്യം.കോച്ച് സിനദിൻ സിദാന്റെ പകരക്കാരനെയും ക്ലബ് തേടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :