അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഫുട്ബോൾ വളർത്തണം, സൗദിയിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പൻ വാഗ്ദാനവുമായി സൗദി ക്ലബ്
- 'അവനെ എന്റെ കണ്മുന്നില് കാണാതിരിക്കട്ടെ'; മെസിക്കെതിരെ ഭീഷണിയുമായി മെക്സിക്കന്‍ ബോക്സര്‍
- മെസ്സി ഇത് മര്യാദകേട്, വിജായാഘോഷ വീഡിയോ പുറത്ത്, വെട്ടിലായി മെസ്സി: വിവാദം
- ബ്രസീൽ ക്യാമ്പിൽ ആശങ്കയായി അലിസൺ ഉൾപ്പടെ മൂന്ന് താരങ്ങൾക്ക് പനി
- ജർമനിയുടെ പ്രതിഷേധത്തിന് ഖത്തറിൻ്റെ മറുപടി, ഓസിലിൻ്റെ ചിത്രവുമായി വാ പൊത്തി പ്രതിഷേധിച്ച് കാണികൾ
സോമര്‍ കുരുക്ക് ഭേദിച്ച് കാസെമിറോ; ബ്രസീലിന് രണ്ടാം ജയം, പ്രീ ക്വാര്‍ട്ടറില്‍
83-ാം മിനിറ്റില്‍ കാസെമിറോയിലൂടെയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച് ആറ് പോയിന്റോടെയാണ് ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആയത്. കാമറൂണിനെതിരായ മത്സരത്തില്‍ തോറ്റാലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പ്.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 83-ാം മിനിറ്റില്‍ കാസെമിറോയിലൂടെയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. തുടക്കം മുതല്‍ ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് പ്രതിരോധ മതിലായി നിലകൊണ്ട സ്വിസ് ഗോളി സോമറിനെ നിശ്ചലമാക്കിയാണ് കാസെമിറോയുടെ കിടിലന്‍ ഷോട്ട് ലക്ഷ്യംകണ്ടത്.
അടുത്ത ലേഖനം