മെസ്സി ഇത് മര്യാദകേട്, വിജായാഘോഷ വീഡിയോ പുറത്ത്, വെട്ടിലായി മെസ്സി: വിവാദം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 28 നവം‌ബര്‍ 2022 (16:49 IST)
ഖത്തറിലെ ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ 2-0ന് തോൽപ്പിച്ച ശേഷം ഡ്രസിംഗ് റൂമിൽ വെച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയത് വിവാദമാകുന്നു. മെസ്സിയുടെയും എൻസോ ഫെർണാണ്ടസിൻ്റെയും ഗോളിലൂടെയാണ് മത്സരം അർജൻ്റീന വിജയിച്ചത്. മത്സരശേഷം അർജൻ്റീനയുടെ ഡ്രസിംഗ് റൂമിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മെസ്സി വിവാദത്തിലായിരിക്കുന്നത്.

ഡ്രസിംഗ് റൂമിലെ ആഘോഷങ്ങൾക്കിടെ അർജൻ്റീനൻ താരം നിക്കോളാസ് ഓട്ടമെന്ദി പങ്കുവെച്ച ആഘോഷ ദൃശ്യങ്ങളിൽ നിലത്തിട്ട ഒരു തുണിയിൽ മെസ്സി ചവിട്ടുന്നത് വ്യക്തമാണ്. ഇത് മെക്സിക്കൻ ജേഴ്സിയാണ് എന്ന് ചൊല്ലിയാണ് പുതിയ വിവാദം. മെക്സിക്കൻ കളിക്കാരനിൽ നിന്നും ലഭിച ജേഴ്സിയാകാം ഇതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :