അനുബന്ധ വാര്‍ത്തകള്‍
- ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18മരണം; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു
- അര്‍ജന്റീന-ബ്രസീല്‍ മത്സരം സമനിലയില്‍
- ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം നാളെ; സമയം, തത്സമയ സംപ്രേഷണം എന്നിവ അറിയാം
- കൊളംബിയയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ
- ഇനി ക്രിക്കറ്റിലും ശത്രുക്കൾ: അർജന്റീനൻ വനിതകളെ 21 പന്തിൽ തോൽപ്പിച്ച് ബ്രസീൽ
ബ്രസീലിന് സമനില കുരുക്കിട്ട് ഇക്വഡോര്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് സമനില. ഇക്വഡോറിനോട് 1-1 നാണ് ബ്രസീല്‍ സമനില വഴങ്ങിയത്. രണ്ട് ചുവപ്പ് കാര്‍ഡും ഏഴ് മഞ്ഞ കാര്‍ഡുമാണ് മത്സരത്തില്‍ കണ്ടത്. ഇക്വഡോറിനോട് സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിനുള്ള യോഗ്യത നേടിയിട്ടുണ്ട്. അഞ്ചാം മിനിറ്റില്‍ കാസമിറോയിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. മത്സരം 1-0 ത്തിന് ജയിക്കുമെന്ന് ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷിച്ച സമയത്താണ് ഇക്വഡോറിന്റെ മറുപടി ഗോള്‍. 75-ാം മിനിറ്റില്‍ ഫെലിക്സ് ടോറസാണ് ഇക്വഡോറിനായി സമനില ഗോള്‍ നേടിയത്.