വെച്ച പണി തിരികെ കിട്ടി, ഒടുവിൽ റഫറിയിംഗിനെതിരെ ബെംഗളുരു എഫ്സിയും, ചിരിയടക്കാനാവാതെ ബ്ലാസ്റ്റേഴ്സ്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (11:59 IST)
ഐഎസ്എൽ ഫൈനലിലെ തോൽവിക്ക് പിന്നാലെ റഫറിമാർക്കെതിരെ രൂക്ഷവിമർശനവുമായി ബെംഗളുരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. പ്രധാന മത്സരങ്ങളിലെ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐഎസ്എല്ലിൽ വാർ സംവിധാനം നിർബന്ധമായും കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. മത്സരത്തിൽ എടികെയ്ക്ക് അനുകൂലമായി വിധിച്ച രണ്ടാമത്തെ പെനാൽട്ടിക്കെതിരെയാണ് പാർഥ് ജിൻഡാൽ പൊട്ടിത്തെറിച്ചത്.

നംഗ്യാൽ ഭൂട്ടിയയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റഫറി എടികെയ്ക്ക് അനുകൂലമായി പെനാൽട്ടി അനുവദിച്ചത്. കിക്കെടുത്ത പെട്രറ്റോസ് അത് ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതോടെ മത്സരത്തിൽ സമനില പിടിക്കാൻ എടികെയ്ക്കായി. അതേസമയം പാർഥ് ജിൻഡലിൻ്റെ ട്വിറ്റിന് വലിയ പരിഹാസമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായുള്ള നോക്കൗട്ട് മത്സരത്തിന് പിന്നാലെ റഫറിയിംഗിനെ അനുകൂലിച്ച് സംസാരിച്ചയാൾ ഇപ്പോൾ അതിനെതിരെ പറയുന്നതിനെ പലരും രൂക്ഷമായാണ് വിമർശിക്കുന്നത്.


പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടിയെ ദൈവം ചതിച്ചെന്നും ഒടുവിൽ സ്വന്തം ടീമിന് തന്നെ പണി കിട്ടിയപ്പോൾ റഫറിയെ വിമർശിക്കുന്നുവെന്നും കേരള ആരാധകർ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :