ബലന്‍ ദി ഓര്‍ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ മികച്ച വനിത താരം

രേണുക വേണു| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:05 IST)

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയ്ക്ക്. ബലന്‍ ദി ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെന്‍സേമ. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിത താരത്തിനു പുരസ്‌കാരം നേടിയത്. ആദ്യമായാണ് ബെന്‍സേമ ബലന്‍ ദി ഓര്‍ പുരസ്‌കാരം നേടുന്നത്.

മികച്ച യുവതാരത്തിനുള്ള കോപ അവാര്‍ഡ് ബാഴ്‌സ താരം ഗാവിക്കാണ്. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്‌സ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്കാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ തിബോ കോര്‍ട്ടോ സ്വന്തമാക്കി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :