റയലിനും ബാഴ്‌സയ്ക്കും പിന്നാലെ അത്‌ലറ്റിക്കോയിലും കൊവിഡ്, സിനിയോണിക്കും ഗ്രീസ്‌മാനും കൊവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (21:08 IST)
സ്പാനിഷ് ലാലിഗയിൽ കൂടുതൽ താരങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുന്നു. ബാഴ്‌സലോണ,റയൽ മാഡ്രിഡ് ടീമുകളിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അത്‌ലറ്റികോ മാഡ്രിഡ് നിരയിൽ പരിശീലകൻ ഡിയഗോ സിമിയോണി ഉൾപ്പടെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അത്‍ലറ്റിക്കോ പരിശീലകൻ ഡിയേഗോ സിമിയോണിക്കു പുറമേ ക്യാപ്റ്റൻ കോക്കെ, മിഡ്ഫീൽഡർ ഹെക്ടർ ഹെരേര, സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മൻ, ജാവോ ഫെലിക്സ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 ബാഴ്‌സലോണ താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച റയോ വയ്യേക്കാനോയുമായി ലീഗ് മത്സത്തിന് ഇറങ്ങാനിരിക്കെയാണ് അത്‍ലറ്റിക്കോ പരിശീലകനും ക്യാപ്റ്റനും കൊവിഡ് സ്ഥിരീകരിച്ചത്. ബാഴ്‌സയിൽ ഫിലിപ്പെ കുടീഞ്ഞോ, പ്രതിരോധനിരയിലെ സെർജിനോ ഡെസ്റ്റ്, വിങ്ങർ എസ് അബ്ഡേ എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. റയൽ മാഡിഡുൽ ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, മാർക്കോ അസെൻസിയോ, ഗാരെത് ബെയ്‍ൽ, മാർസലോ,ഇസ്‌കോ തുടങ്ങിയ താരങ്ങൾക്കും ഈ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :